
നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് നടൻ ദിലീപിനെ കോടതി വെറുതെവിട്ടത്. ഇതിന് പിന്നാലെ വീട്ടിലെത്തി ഭാര്യ കാവ്യയ്ക്കും മകൾ മഹാലക്ഷ്മിക്കുമൊപ്പം സന്തോഷം പങ്കിടുന്ന ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനിടെ ആരാധകർ ഏറെ അന്വേഷിച്ചത് ദിലീപിന്റെയും മുൻ ഭാര്യ മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ പ്രതികരണമായിരുന്നു.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മീനാക്ഷി . ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്ത മൂന്ന് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളും ലെെക്കുകളും ലഭിക്കുന്നുണ്ട്. നടി നമിത പ്രമോദും പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. 'കൊള്ളാം' എന്നാണ് നടി കുറിച്ചത്.
'അല്ല പിന്നെ, അച്ഛന്റെ പൊന്നുമോൾ', 'ജനപ്രിയൻ തുടരും. മീനൂട്ടിടെ അച്ഛൻ ഇല്ലാതെ എന്ത് മലയാള സിനിമ', 'ആ ചിരി പറയും ഒരായിരം സന്തോഷത്തിന്‍റെ കഥ', 'ജനപ്രിയനായകന്റെ മീനുട്ടി' - ഇങ്ങനെ പോകുന്നു കമന്റുകൾ.
കഴിഞ്ഞ വർഷമാണ് മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് ബിരുദം പൂർത്തിയാക്കിയത്. ബിരുദദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. നിലവിൽ ആസ്റ്റർ മെഡിസിറ്റിയിൽ ജോലി ചെയ്യുകയാണ് മീനാക്ഷി.
ദിലീപിനൊപ്പം ചില പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ മീനാക്ഷി പങ്കെടുക്കാറുണ്ട്. ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളുണ്ടായപ്പോഴും അച്ഛന് ശക്തമായ പിന്തുണയുമായി മീനാക്ഷി കൂടെ നിന്നിരുന്നു. മീനൂട്ടിയാണ് തന്റെ ലോകമെന്നും എല്ലാം അവളാണെന്നും ദിലീപ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |