
കൂത്താട്ടുകുളം: പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വോട്ടെടുപ്പ് ദിനത്തിൽ മരിച്ചു. ഓണക്കൂർ ചേന്നംപറമ്പിൽ സി.എസ്. ബാബു (65) ആണ് പുലർച്ചെ 2.30ന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇതോടെ വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ജില്ലാ,ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നു.
പിറവം മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റും ഓർത്തഡോക്സ് സഭാ മുൻ മാനേജിംഗ് കമ്മിറ്റിയംഗവുമാണ് ബാബു.
ഭാര്യ: ഡാലി ബാബു (മേവള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: അമല ബാബു (എൻജിനിയർ, യു.കെ), അമൽ സ്കറിയ ബാബു (ആർക്കിടെക്ട്). മരുമക്കൾ: ജോവിഷ് (എൻജിനിയർ, യു.കെ), സ്‌മേര സാറ (ക്യാപ്പിറ്റൽ അസോസിയേറ്റ്സ്, പിറവം). സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3ന് ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |