
ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തി വ്യാജമരുന്നുകൾ വ്യാപകമാകുന്നു. സംസ്ഥാനത്തെ മരുന്ന് വ്യാപാര മേഖലയിലെമത്സരവും വിലക്കുറവ് പ്രദർശിപ്പിച്ചുള്ള വിപണനതന്ത്രങ്ങളുമാണ് വ്യാജമരുന്നുകളുടെ വ്യാപനത്തിന് കളമൊരുക്കുന്നത്. കമ്പനി നൽകുന്നതിനേക്കാൾ അധികലാഭം നൽകി മരുന്നുകൾ എത്തിക്കുന്ന കേരളത്തിന് പുറത്തുള്ള ചില സബ്സ്റ്റോക്കി സ്റ്റുകളാണ് വ്യാജ മരുന്ന് വ്യാപനത്തിന് പിന്നിൽ.
ഇവർ യഥാർത്ഥമരുന്നിനൊപ്പം കമ്പനിയുടെ അതേ പേരിലും ബ്രാൻഡിലും നിർമ്മിച്ച ഗുണനിലവാരമില്ലാത്ത വ്യാജ മരുന്നുകൾ കടത്തിവിട്ടുന്നുവെന്നാണ് സംശയം. ബിൽ സഹിതം ഏത് സംസ്ഥാനത്തുനിന്നും മരുന്നുകൾ കൊണ്ടുവരാവുന്നതും ഇവ വിപണിയിൽ എത്തുന്നതിന് മുമ്പ് ഗുണനിലവാര പരിശോധന നടത്താത്തതുമാണ് ഇവർ പഴുതാക്കുന്നത്. വിവിധ മരുന്നുകളുടെ 85000ന് മുകളിൽ ബാച്ചുകളാണ് പ്രതിവർഷം കേരളത്തിൽ വിൽക്കുന്നത്. എന്നാൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ കുറവായതിനാൽ പ്രതിവർഷം 12000ത്തോളംബാച്ചുകൾ മാത്രമാണ് പരിശോധിക്കുന്നത്.
പരിശോധന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നു
വിവരാവകാശ രേഖകൾ പ്രകാരം 2011 മുതൽ 2021 ആഗസ്റ്റ് 10വരെ കേരളത്തിൽ നടന്ന പരിശോധനകളിൽ 1167 ബ്രാൻഡഡ്മരുന്നുകളും 467 ജനറിക്മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ചുജില്ലകളിൽ നിന്ന് മാത്രം 5.2 കോടി രൂപയു ടെഗുണനിലവാരമില്ലാത്ത മരുന്നുകൾ പിടികൂടി. ഇവയിൽ ഭൂരിഭാഗവും ഡിസ്കൗണ്ട്കച്ചവടത്തിനായി കൊണ്ടുവന്നതാണ്.
ജനം അറിയേണ്ടത്
ചികിത്സ ഫലപ്രദമാകില്ല
വ്യാജമരുന്നുകളിൽ ശരിയായ പ്രധാന ചേരുവതീരെ ഇല്ലാതിരിക്കുകയോ,കുറഞ്ഞളവിലോ ആയിരിക്കും. ഇത് കാരണം രോഗത്തിന് ശരിയായ ചികിത്സ ലഭിക്കാതെ വരികയും രോഗം വഷളാവുകയും ചെയ്യാം.
വിഷബാധയും ഗുരുതരമായ പാർശ്വഫലങ്ങളും
വ്യാജമരുന്നുകളിൽ വിഷാംശമുള്ളതോ അപകടകരമായതോ ആയ വസ്തുക്കൾ ചേർത്തിരിക്കാം. ഇത് ആന്തരികാവയവങ്ങൾക്ക് തകരാറുണ്ടാക്കും. കിഡ്‌നി, കരൾ രോഗങ്ങൾ തുടങ്ങിയഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും സാദ്ധ്യതയുണ്ട്. മരുന്നിൻ്റെ മില്ലിഗ്രാം അളവ് കൂടുതലാണെങ്കിൽ അത് വിഷബാധയ്ക്കും ഗുരുതരമായ പാർശ്വഫലങ്ങൾക്കും കാരണമാകും
അലർജി പ്രതികരണങ്ങൾ
വ്യാജമരുന്നുകളിൽ ലേബലിൽ കാണിക്കാത്തതോ അംഗീകാരമില്ലാത്തതോ ആയ മറ്റ് ചേരുവകൾ അടങ്ങിയിരിക്കാം. ഇത് ചുണങ്ങ് മുതൽ മാരകമായ അനാഫിലാക്സിസ് വരെയുള്ള അലർജികൾക്ക് കാരണമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |