SignIn
Kerala Kaumudi Online
Monday, 23 February 2026 4.43 AM IST

മോഷണക്കുറ്റം ആരോപണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

Increase Font Size Decrease Font Size Print Page
jaseela

 ആത്മഹത്യ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം

കാസർകോട്:മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.വിദ്യാനഗർ ആലമ്പാടി നാലത്തടുക്ക സ്വദേശി കെ.വൈ ജലീലിന്റെയും മുംതാസിന്റെയും മകൾ ജസീല (24) ആണ് മരിച്ചത്.ചെയ്യാത്ത തെറ്റിന്റെ പേരിലാണ് അപമാനം നേരിടേണ്ടി വന്നതെന്ന ജസീല പറയുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു ആത്മഹത്യ.യുവതിക്ക് ആറും നാലും വയസുള്ള രണ്ടു മക്കളുണ്ട്.

ഇക്കഴിഞ്ഞ 15നാണ് ജസീലയെ വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്.മജിസ്‌ട്രേറ്റ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.ശനിയാഴ്ചയാണ് യുവതിയുടെ വീഡിയോ സന്ദേശം കുടുംബം പുറത്തുവിട്ടുകയായിരുന്നു.മുളിയാർ പൊവ്വലിലെ ഭർതൃവീട്ടിന് സമീപത്തെ ആയിഷയും മകനും ജസീലക്കെതിരെ സ്വർണ്ണ മോഷണ കുറ്റം ആരോപിച്ചിരുന്നു.ഒമ്പതര പവന്റെ സ്വർണ്ണാഭരണങ്ങൾ വീട്ടിൽ നിന്നും കാണാതായെന്നായിരുന്നു പരാതി.എന്നാൽ വീണ്ടും ചോദ്യം ചെയ്തപ്പോൾ അഞ്ചര പവനാണ് കാണാതായതെന്നും എടുത്തത് ജസീല ആണെന്നും ആയിഷ പരാതി നൽകി.

തുടർന്ന് ആദൂർ പൊലീസ് യുവതിയെ ചോദ്യംചെയ്ത് മൊഴിയെടുത്ത് വിട്ടയച്ചു.മൊഴിയിൽ ആയിഷയുടെ ഇളയ മകനാകാൻ സാദ്ധ്യതയുണ്ടെന്നും ജസീല പറഞ്ഞിട്ടുണ്ട്.പിന്നാലെ ആയിഷയും കുടുംബവും യുവതിയുടെ ആലംപാടിയിലെ വീട്ടിൽ എത്തി സ്വർണ്ണം ആവശ്യപ്പെട്ട് പ്രശ്നം ഉണ്ടാക്കുകി.സോഷ്യൽ മീഡിയയിലടക്കം യുവതിക്കെതിരെ നടന്ന അധിക്ഷേപത്തിൽ മനംനൊന്താണ് യുവതി വിഷം കഴിച്ചതെന്നാണ് പരാതി.

പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ലെന്നും ജസീല വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം ആയിഷയുടെ പരാതിയിൽ വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും എഫ്.ഐ.ആർ ഇട്ടിരുന്നില്ലെന്നും ആദൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.വി വിഷ്ണുപ്രസാദ് 'കേരള കൗമുദി'യോട് പറഞ്ഞു.യുവതിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും വിദ്യാനഗർ ഇൻസ്‌പെക്ടർ കെ.പി ഷൈനും പറഞ്ഞു.

'ഖുർ ആനിൽ തൊട്ട് സത്യം ചെയ്തതാണ്...

'ഖുർ ആനിൽ തൊട്ട് സത്യം ചെയ്തു അവളല്ല എടുത്തതെന്ന്.... സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് ജസീല അവരുടെ വീട്ടിൽ പോയത്.ജസീലയുടെ ഉമ്മ മുംതാസ് പറഞ്ഞു.ആയിഷയ വീട്ടിലെത്തി ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഉമ്മ മരിച്ചതറിയാതെ കുഞ്ഞുങ്ങൾ ചോദിക്കുന്നതായും കണ്ണീരോടെ ഉമ്മ പറയുന്നു.ജസീലയെ മരണത്തിലേക്ക് തള്ളിവിട്ടവർക്ക് എതിരെ കർശനമായ നടപടി എടുക്കണമെന്നാണ് കുടുംബത്തിന്റഎ ആവശ്യം.

TAGS: JASEELA DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.