
മുഖ്യമന്ത്രിയുടെ 'സ്ത്രീലമ്പടൻ' പരാമർശം അൽപ്പത്തരമാണ്. കുറ്റവാളികൾ കൂടുതലും സി.പി.എമ്മിലാണുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം യു.ഡി.എഫിനെ ബാധിക്കില്ല. മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി എടുത്ത തീരുമാനത്തിനൊപ്പമാണ് താൻ. അതിൽ കൂടുതൽ ഈ വിഷയത്തിൽ സംസാരിക്കാൻ താത്പര്യമില്ല.
-കെ. സുധാകരൻ, എം.പി, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ
മുഖ്യമന്ത്രിക്ക്
ഇരട്ടത്താപ്പ്
സ്ത്രീവിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി 13 ദിവസം പൂഴ്ത്തിവച്ചു. സി.പി.എമ്മിലെ വനിതാനേതാക്കൾ എന്തുകൊണ്ട് ശബ്ദിക്കുന്നില്ല. കുറ്റാരോപിതരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. ആദ്യം സ്വന്തം പാർട്ടിയിലെ ആരോപണവിധേയർക്കെതിരെ നടപടിയെടുക്കണം. രാഹുലിനെതിരായ ആക്ഷേപത്തിലും നടപടിയിലും കോൺഗ്രസിൽ ഭിന്നാഭിപ്രായമില്ല.
-ഷാനിമോൾ ഉസ്മാൻ
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം
അമ്മയിലേക്കുള്ള തിരിച്ചുവരവ്
തീരുമാനിക്കേണ്ടത് ദിലീപ്
അമ്മ സംഘടനയിലേക്ക് തിരിച്ചുവരണോ എന്നത് ദിലീപാണ് തീരുമാനിക്കേണ്ടത്.ദിലീപ് രാജിവച്ച് പോയതാണ്. സംഘടനയിൽ ദിലീപിന്റെ കാര്യം ചർച്ചയായിട്ടില്ല,കുറച്ച് നടപടിക്രമങ്ങളുണ്ട്. മറ്റ് അസോസിയേഷൻ പോലെ അല്ല, അമ്മ വെൽഫെയർ സംഘടനയാണ്. നടിക്കേസിൽ തന്റെ നിലപാട് 2017ൽ തന്നെ വ്യക്തമാക്കി. അതിൽ മാറ്റമില്ല. കോടതി വിധിയെ അംഗീകരിക്കുകയാണ് വേണ്ടത്. അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ വിമർശിക്കേണ്ടതില്ല.
ജോയ് മാത്യു, നടൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |