തിരുവനന്തപുരം ജില്ലയിലെ കണ്ണമ്മൂലയ്‌ക്ക് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യയാത്ര. വീടിനോട് ചേർന്നുള്ള മതിലിന് സമീപം വലിയൊരു മൂർഖൻ പാമ്പിനെ കണ്ടു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഇതിനിടെ മൂർഖനും കീരിയുമായി കടിപിടികൂടി. ശേഷം മാളത്തിനകത്തേക്ക് കയറി. സ്ഥലത്തെത്തിയ വാവാ സുരേഷ് മാളം പൊളിക്കാൻ തുടങ്ങി. ഒന്നരമണിക്കൂർ തെരച്ചിൽ തുടർന്നു.
ഇതിനിടെ പാമ്പ് മാളത്തിനുള്ളിൽ ഉണ്ടെന്ന് വാവയ്‌ക്ക് മനസിലായി. മാളത്തിൽ വെള്ളം നിറച്ചു. ഇതോടെ മൂർഖൻ പതിയെ തല പുറത്തിടാൻ തുടങ്ങി. വീണ്ടും മണിക്കൂറുകൾക്ക് ശേഷമാണ് പാമ്പ് മുഴുവനായി പുറത്തേക്ക് വന്നത്. ആകാംക്ഷ നിറഞ്ഞ മണിക്കൂറുകളായിരുന്നു അത്. ഇതിനിടെ തലനാരിഴയ്‌ക്കാണ് മൂർഖന്റെ കടിയിൽ നിന്നും വാവാ സുരേഷ് രക്ഷപ്പെട്ടത്. കാണുക മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായെത്തിയ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |