
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടുന്ന വേങ്ങാട് പഞ്ചായത്തിലെ വാർഡ് 16ൽ മത്സരിച്ച യുഡിഫ് സ്ഥാനാർത്ഥി ടി ഷീനയെ സിപിഎം പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി.
ഷീനയുടെ ചീഫ് ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ച മമ്പറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും കെഎസ്‌എസ്‌പിഎ നേതാവുമായ റിട്ടയേർഡ് അദ്ധ്യാപകൻ നരേന്ദ്രബാബുവിനും ആക്രമണത്തിൽ പരിക്കേറ്റു. നരേന്ദ്രബാബു നടത്തുന്ന മമ്പറത്തെ ജനസേവന കേന്ദ്രത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |