
അമ്പലപ്പുഴ : കാലിന് പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന മുൻമന്ത്രി ജി.സുധാകരനെ സി.പി.എം ജനറൽ സെക്രട്ടറി എം. എ .ബേബി വീട്ടിലെത്തി സന്ദർശിച്ചു. ഭാര്യ ബെറ്റി, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അഞ്ചരപ്പതിറ്റാണ്ടിലേറെക്കാലത്തെ ബന്ധമാണ് ബേബിയുമായിട്ടുള്ളതെന്നും അദ്ദേഹം ആലപ്പുഴയിലെത്തിയാൽ തന്നെ കാണാതെയോ വിളിക്കാതെയോ മടങ്ങിയിട്ടില്ലെന്നും ജി.സുധാകരൻ പറഞ്ഞു. ബെറ്റിയും തങ്ങളുടെ കുടുംബസുഹൃത്താണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |