
ശിവഗിരി : 93-ാമത് ശിവഗിരി മഹാതീർത്ഥാടനത്തെ വരവേറ്റ് ശിവഗിരി കുന്നുകളിലും പരിസരങ്ങളിലും വിവിധ വർണ്ണ വൈദ്യുതി ദീപങ്ങൾ മിഴി തുറക്കും.വൃക്ഷലതാദികളിലും ശിഖരങ്ങളിലും മഹാസമാധിയിലും വൈദിക മഠത്തിലും ശാരദ മഠത്തിലും റിക്ഷാ മണ്ഡപത്തിലും ബോധാനന്ദ സ്വാമി സമാധി പീഠത്തിലും ശിവഗിരി മഠം കേന്ദ്ര കാര്യാലയത്തിലും ഗുരുധർമ്മ പ്രചരണസഭ ദൈവദശകം സ്മാരക മന്ദിരത്തിലും പ്രധാന അതിഥി മന്ദിരത്തിലും ശങ്കരാനന്ദ നിലയത്തിലും ശിവഗിരിയിലെ എല്ലാ അനുബന്ധ സ്ഥാപനങ്ങളിലും ദീപാലങ്കാരങ്ങൾ തെളിയും.
ഇനിയുള്ള ദിവസങ്ങളിൽ പ്രഭാഷണങ്ങളും ഭക്തിഗാന സദസ്സുകളും കലാപരിപാടികളും നൃത്തസന്ധ്യകളും നടക്കും. ആയിരങ്ങളെ ശിവഗിരിയിലേക്ക് ആകർഷിക്കും വിധമാണ് പരിപാടികൾക്ക് രൂപം നല്‍കിയിട്ടുള്ളത്. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷററും തീർത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ , മറ്റു സന്യാസി ശ്രേഷ്ഠർ തുടങ്ങിയവർ ആവശ്യമായ മാർഗനിർദേശങ്ങൾ നല്‍കുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും പതിവിലേറെ ഭക്തർ നിത്യേന ശിവഗിരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയുമാണ്.
രക്തദാന
ക്യാമ്പ്
ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് 26,27,28 തീയതികളിൽ ശിവഗിരി മഠത്തിന്റെയും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയുടെയും
സംയുക്താഭിമുഖ്യത്തിൽ ശിവഗിരിയിൽ രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 1 വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾക്ക് : 8891507920, 9037727094, 8281971877, 9074316042
ഫോട്ടോ: 93-ാമത് ശിവഗിരി തീർത്ഥാടന ലോഗോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |