
തിരുവനന്തപുരം: കേരള ഗവ.വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.വി.ഒ.എ ) 13-ാമത് സംസ്ഥാന സമ്മേളനം ഇന്നും നാളേയും പവർഹൗസ് റോഡിലുള്ള ഹോട്ടൽ ഫോർട്ട് മാനറിൽ നടക്കും. ഇന്ന് രാവിലെ 11ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തും. 'മധുരം 2025' സുവനീർ പ്രകാശനം ചലച്ചിത്ര താരം പി.ശ്രീകുമാർ നിർവഹിക്കും. വിരമിച്ച വെറ്ററിനറി ഡോക്ട്‌ടർമാരെ വനം മേധാവി രാജേഷ് രവീന്ദ്രൻ ആദരിക്കും. പി.എസ്.സി അംഗം ഡോ.സി.കെ.ഷാജിബ് മുഖ്യാതിഥിയാകും. വൈകിട്ട് 6.30 ന് സാംസ്‌കാരിക സായാഹ്നം ചലച്ചിത്ര താരം സുധീർ കരമന ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11ന് സമാപന സമ്മേളനവും അവാർഡ് ദാനവും മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ഡയറി,കലണ്ടർ പ്രകാശനം ആന്റണി രാജു എം.എൽ.എ നിർവഹിക്കും. മൃഗസംരക്ഷണ മേഖലയിലെ വെല്ലുവിളികൾ,മൃഗക്ഷേമം, പൊതുജനാരോഗ്യം എന്നീ വിഷയങ്ങളിൽ ചർച്ചകളും പരിപാടികളുടെ ആസൂത്രണവും നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.സജീവ്കുമാർ.കെ.എ, ജനറൽ സെക്രട്ടറി ഡോ.കുര്യാക്കോസ് മാത്യു ടി.എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് :7012062426
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |