
കൊടകര : വിദേശമദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ച സ്ഥാനാർത്ഥി അറസ്റ്റിൽ. പറപ്പൂക്കര പഞ്ചായത്ത്, എട്ടാം വാർഡിൽ ഓട്ടോ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയായ പന്തല്ലൂർ ചേന്ദമംഗലത്ത് വീട്ടിൽ പോൾസനെയാണ് (41) അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് ശേഷം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 17.5 ലിറ്ററോളം വിദേശമദ്യം പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കൊടകര പൊലീസ് എസ്.എച്ച്.ഒ പി.കെ.ദാസ്, എസ്.ഐ എം.ആർ.കൃഷ്ണപ്രസാദ്, ഗ്രേഡ് എ.എസ്.ഐ ഷീബ, ഗ്രേഡ് എസ്.സി.പി.ഒമാരായ അജി, സജീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |