
തിരുവനന്തപുരം: രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു. 8.30ന് തന്നെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങി. ഉച്ചയ്ക്ക് രണ്ടോടെ വോട്ടെണ്ണൽ ഏതാണ്ട് പൂർത്തിയാകുമെന്നാണ് വിവരം. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ TREND എന്ന വെബ്സൈറ്റിലൂടെ വോട്ടെണ്ണൽ പുരോഗതി അപ്പപ്പോൾ അറിയാൻ സാധിക്കും.
ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണി. തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുകയാണ്. ജില്ലാ പഞ്ചായത്തുകളുടെ തപാൽ വോട്ടുകൾ അതത് ജില്ലാ കളക്ടറേറ്റുകളിൽ എണ്ണിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങളിൽ മിതത്വം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ എ ഷാജഹാൻ അറിയിച്ചു. ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.
തൂശൂർ കോർപ്പറേഷൻ - യുഡിഎഫ് (34), എൽഡിഎഫ് (11), എൻഡിഎ(8).
കൊച്ചി കോർപ്പറേഷൻ - യുഡിഎഫ് (46), എൽഡിഎഫ് (20), എൻഡിഎ (ആറ്).
കൊല്ലം കോർപ്പറേഷൻ - യുഡിഎഫ് (19), എൽഡിഎഫ് (14), എൻഡിഎ (1)
തിരുവനന്തപുരം കോർപ്പറേഷൻ - എൻഡിഎ (49), എൽഡിഎഫ് (29), യുഡിഎഫ് (19).
ഭരണത്തിലിരുന്ന പന്തളം നഗരസഭയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. മൂന്നാം സ്ഥാനത്ത്.
കോഴിക്കോട് കോർപ്പറേഷനിൽ 28 സീറ്റോടെ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം.
പന്തളം നഗരസഭ പിടിച്ചെടുത്ത് എൽഡിഎഫ് (14 സീറ്റ്). യുഡിഎഫ് - 11. ബിജെപി -9.
കോട്ടയം നഗരസഭ അന്തിമഫലം - യുഡിഎഫ് - 31, എൽഡിഎഫ് - 15, എൻഡിഎ - ആറ്, സ്വതന്ത്രൻ - ഒന്ന്.
86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണത്തിൽ യുഡിഎഫ്. എൽഡിഎഫ് - 28, എൻഡിഎ - 2.
ബ്ലോക്ക് പഞ്ചായത്തുകളിൽ 78 എണ്ണം യുഡിഎഫിന്. എൽഡിഎഫ് - 61.
മന്ത്രി വാസവന്റെ പഞ്ചായത്തായ കോട്ടയം പാമ്പാടി യുഡിഎഫ് പിടിച്ചെടുത്തു.
കോഴിക്കോട് പേരാമ്പ്ര പഞ്ചായത്ത് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
കൊല്ലത്ത് സിപിഎമ്മിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി.
കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി റിജിൽ മാക്കുറ്റി വിജയിച്ചു.
പാലായിൽ ജോസ് കെ മാണിയുടെ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.
പറവൂരിൽ വിഡി സതീശന്റെ വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു.
കോഴിക്കോട് കോർപ്പറേഷനിൽ മഹിള മോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ് വിജയിച്ചു.
തിരുവനന്തപുരം പട്ടത്ത് മുൻ ഡെപ്യൂട്ടി മേയറുടെ മകൾ തൃപ്‌തി രാജ് തോറ്റു.
കോഴിക്കോട് സിപിഎം മേയർ സ്ഥാനാർത്ഥി മുസാഫിർ അഹമ്മദ് തോറ്റു.
പത്തനംതിട്ട ശബരിമല വാർഡിൽ ബിജെപി തോറ്റു.
തിരുവനന്തപുരം കോർപ്പറേഷൻ ശ്രീകണ്‌ഠേശ്വരം വാർഡിൽ എൻഡിഎയുടെ ഒ സുകന്യ 2262 വോട്ടിന് ജയിച്ചു.
പാലക്കാട് നഗരസഭയിൽ ബിജെപിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് പിടിച്ചു.
തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ പഞ്ചായത്തിലെ എൻഡിഎയുടെ ഏക സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ആദ്യസൂചനകളനുസരിച്ച് എൽഡിഎഫ് ആണ് പഞ്ചായത്തിൽ ലീഡ് ചെയ്യുന്നത്.
ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിൽ.
തിരുവനന്തപുരം കോർപ്പറേഷൻ കവടിയാറിൽ യുഡിഎഫിന്റെ ശബരീനാഥൻ മുന്നിൽ.
തിരുവനന്തപുരം മുട്ടടയിൽ കോൺഗ്രസിന്റെ വൈഷ്‌ണ സുരേഷ് 363 വോട്ടുകൾക്ക് ജയിച്ചു.

തൊടുപുഴ നഗരസഭ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലെ തിരക്ക്.
തലശേരി നഗരസഭയിൽ എസ്‌ഡിപിഐ അക്കൗണ്ട് തുറന്നു.

തൃശൂർ കോർപറേഷൻ പൂങ്കുന്നം ഡിവിഷനിൽ വിജയിച്ചതിന് പിന്നാലെ എൻഡിഎ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം.

എറണാകുളത്ത് എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം.
പാലക്കാട് നഗരസഭയിൽ മൂന്ന് വാർഡുകളിൽ യുഡിഎഫ് ജയിച്ചു. ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലാണ് ജയം. ഒന്നും മൂന്നും വാർഡുകൾ ബിജെപിയിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ഇതിലൊന്ന് ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന ഒലവക്കോടാണ്.
നേമത്ത് യുഡിഎഫിന് ലീഡ്.
കോഴിക്കോട് ഫറോക്ക് നഗരസഭ കൗണ്ടിംഗ് സെന്ററിൽ രാഷ്‌ട്രീയ നേതാക്കളെ അകത്ത് കയറ്റാത്തതിനെ ചൊല്ലി തർക്കം.
കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫിന് വൻ ലീഡ്.
ഷൊർണൂരിൽ നാല് വാർഡുകൾ എണ്ണിയപ്പോൾ മൂന്നിലും എൻഡിഎയ്‌ക്ക് ജയം.
തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ മുന്നിൽ.
തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. എൽഡിഎഫ് രണ്ടാമത്.
അടൂർ ഒന്നാം വാർഡിൽ എൽഡിഎഫ് ജയിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന് ലീഡ്. തൊട്ടുപിന്നിൽ എൻഡിഎ.
സ്ഥാനാർത്ഥിത്വത്തിൽ വിവാദമുണ്ടായ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ എൽഡിഎഫിന് ലീഡ്. കോൺഗ്രസിന്റെ വൈഷ്‌ണ പിന്നിൽ.
തപാൽ വോട്ടുകൾ എണ്ണിയപ്പോൾ എൽഡിഎഫിന് മുന്നേറ്റം.
കാസർകോട് മടിക്കൈ പഞ്ചായത്ത് പത്താം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ആന്തൂർ നഗരസഭയിലെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂരിൽ ഉദ്യോഗസ്ഥരെത്താൻ വൈകി. വോട്ടെണ്ണൽ നടപടികൾ വൈകുന്നു.
വടകര ബ്ലോക്കിൽ സ്‌ട്രോംഗ് റൂം തുറക്കാൻ വൈകുന്നു.
വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ. ആദ്യഘട്ട ഫലസൂചനകൾ ഉടൻ.
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ വലിയ തിരക്ക്.
ആദ്യ പത്ത് മിനിട്ടിനുള്ളിൽ ഫലസൂചനകൾ ലഭിച്ച് തുടങ്ങുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ.
സ്‌ട്രോംഗ് റൂമുകൾ തുറന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് 55 സീറ്റുകൾ നേടുമെന്ന് മന്ത്രി വി ശിവൻകുട്ടി.
നഗരസഭകളിലും കോർപ്പറേഷനുകളിലും ഒരു വോട്ട് മാത്രമായതിനാൽ ബൂത്ത് അടിസ്ഥാനത്തിൽ എണ്ണിത്തീരുന്നതിന് അനുസരിച്ച് വാർഡിലെ ഫലങ്ങൾ പുറത്തുവരും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ഒരേസമയം ഒരു മേശയിൽ നടക്കും. ഒരേ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിലാണ് മൂന്ന് ഫലങ്ങളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |