
പാനൂർ (കണ്ണൂർ): പാനൂരിനടുത്ത് പാറാട് ടൗണിൽ ആഹ്ലാദ പ്രകടനത്തിനിടെ യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവസ്ഥലത്ത് പൊലീസ് ലാത്തിവീശി. ഇതിനിടെ ഇരു വിഭാഗവും തമ്മിലുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. കല്ലേറിൽ പൊലീസ് ബസിന്റെ ചില്ലുതകർന്നു.
അതേസമയം,പാറാടെ ആച്ചാന്റവിട അഷ്റഫിന്റെ വീടിന് നേരെ ബോംബേറുണ്ടായി. വീട്ടുമുറ്റത്ത് നിറുത്തിയിട്ട കാറും സ്‌കൂട്ടറും തകർത്തു. സ്ത്രീകളടക്കമുള്ളവരെ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമുണ്ട്.
വ്യാപാര സ്ഥാപനങ്ങൾക്കും പാറാട്ടെ ലീഗ് ഓഫീസിന് നേരെയും അക്രമമുണ്ടായി. ലീഗ് നേതാവ് വി.ഹാരിസിനടക്കം അക്രമത്തിൽ പരിക്കേറ്റു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തി വീശിയതോടെയാണ് സംഘർഷത്തിന് അയഞ്ഞു. ഇതോടെ പ്രവർത്തകർ പിരിഞ്ഞുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |