
പത്തനംതിട്ട: ശബരിമല പ്രക്ഷോഭത്തിനുശേഷം കഴിഞ്ഞതവണ 18 സീറ്റുമായി അപ്രതീക്ഷിത വിജയംനേടി പന്തളം നഗരസഭയിൽ അധികാരത്തിലെത്തിയ എൻ.ഡി.എ ഇക്കുറി 9 സീറ്റിലേക്ക് കൂപ്പുകുത്തി. 14 സീറ്റിൽ വിജയിച്ച എൽ.ഡി.എഫാണ് വലിയ ഒറ്റകക്ഷി. യു.ഡി.എഫിന് 11 സീറ്റ് ലഭിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമെന്നും മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്നും പറഞ്ഞ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമിതി നേതാവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ലസിത പന്തളം നഗരസഭയിൽ പരാജയപ്പെട്ടു. എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്കും പിന്നിൽ നാലാം സ്ഥാനത്തായി. യു.ഡി.എഫിലെ എസ്. ഹസീനയാണ് വിജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
