
കോഴഞ്ചേരി: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള റിവ്യൂ ഹർജിയിൽ സർക്കാർ അയ്യപ്പഭക്തരോടൊപ്പം നിന്ന് വിശ്വാസം സംരക്ഷിക്കുന്ന തരത്തിൽ സത്യവാങ്മൂലം നൽകണമെന്ന് 114-ാ മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ പ്രമേയം. ഇന്നലെ നടന്ന അയ്യപ്പഭക്ത സംഗമത്തിൽ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർക്ക് വേണ്ടി ജനറൽ സെക്രട്ടറി എ.ആർ. വിക്രമൻപിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.
ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. പന്തളം രാജ പ്രതിനിധി പുണർതംനാൾ നാരായണ വർമ്മ ഉദ്ഘാടനം ചെയ്തു. അയ്യപ്പ സേവാസംഘം വൈസ് പ്രസിഡന്റ് ഡി. രാജഗോപാൽ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
