
ന്യൂഡൽഹി: തലമുറ മാറ്റത്തിന് തയ്യാറെടുത്ത് ബി.ജെ.പി. ജെ.പി നദ്ദയ്ക്ക് പകരക്കാരനായി ബീഹാറിൽ നിന്നുള്ള നിതിൻ നബീൻ ദേശീയ വർക്കിംഗ് പ്രസിഡന്റാകും. പാർട്ടി പാർലമെന്ററി ബോർഡാണ് നിതിൻ നബീനെ ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചത്. നിലവിൽ ബീഹാറിലെ പാട്നയിലെ ബാങ്കിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ,എയും പൊതുമരാമത്ത് മന്ത്രിയുമാണ്. കായസ്ഥ സമുദായത്തിൽപ്പെട്ട ഇദ്ദേഹം അന്തരിച്ച ബി.ജെ.പി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ്.
ബി.ജെ.പി അദ്ധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക് പകരം ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിതിൻ എത്തിയേക്കുമെന്നും സൂചനയുണ്ട്. എ.ബി.വി.പിയിലൂടെയാണ് നിതിൻ നബീന്റെ രാഷ്ട്രീയ പ്രവേശനം. പിതാവിന്റെ മരണശേഷം 2000ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2010 മുതൽ 2025 വരെ തുടർച്ചയായി തിരഞ്ഞെടുപ്പിൽ വിജയിച്ചു. യുവമോർച്ചയിലും പ്രവർത്തിച്ചിട്ടുള്ള നബീന് ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലകളും പാർട്ടി നൽകിയിരുന്നു.
വർക്കിംഗ് പ്രസിഡന്റായി നിയമിതനായ നിബിൻ നബീനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. സംഘടനാപരമായ അനുഭവ സമ്പത്തും എം.എൽ.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും ശ്രദ്ധേയമായ റെക്കോഡുകളുള്ള നേതാവാണ് നിതിൻ നബീനെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.അദ്ദേഹത്തിന്റെ ഊർജ്ജവും അർപ്പണ ബോധവും വരുംകാലങ്ങളിൽ നമ്മുടെ പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ മോദി വ്യക്തമാക്കി.
Shri Nitin Nabin Ji has distinguished himself as a hardworking Karyakarta. He is a young and industrious leader with rich organisational experience and has an impressive record as MLA as well as Minister in Bihar for multiple terms. He has diligently worked to fulfil people’s…
— Narendra Modi (@narendramodi) December 14, 2025
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |