SignIn
Kerala Kaumudi Online
Thursday, 26 February 2026 7.09 PM IST

'വിവാഹത്തിന് വീട്ടുകാർ എതിർക്കില്ലായിരുന്നു, അന്ന് റഹ്മാൻ മതം മാറിയപ്പോൾ സങ്കടമായി'; വെളിപ്പെടുത്തി മോഹിനി

Increase Font Size Decrease Font Size Print Page
rahman-mohini

പരിണയം, പഞ്ചാബി ഹൗസ്, സൈന്യം, കാണാകിനാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മോഹിനി. മഹാലക്ഷ്മി ശ്രീനിവാസനെന്നാണ് നടിയുടെ യാത്ഥാർത്ഥ പേര്. തമ്പി കണ്ണന്താനത്തിന്റെ 1992ൽ റിലീസ് ചെയ്ത നാടോടി എന്ന സിനിമയിലൂടെയാണ് മോഹിനി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നത്. എട്ടു വർഷത്തിനുള്ളിൽ നൂറിലധികം സിനിമകളിൽ വേഷമിട്ട മോഹിനി ഇന്നും മലയാളം തമിഴ് പ്രേക്ഷകർക്ക് സുപരിചിത മുഖമാണ്. തമിഴ് സിനിമയായ ഈറമാനെ റോജാവെയിലൂടെയാണ് ആദ്യമായി നായികയായി എത്തുന്നത്.


ഇപ്പോഴിതാ സംഗീത സംവിധായകൻ എആർ റഹ്മാനോടുണ്ടായിരുന്ന കടുത്ത ആരാധനയെക്കുറിച്ചും അദ്ദേഹത്തെ ജീവിതപങ്കാളിയാക്കാൻ ആഗ്രഹിച്ചിരുന്നതിനെക്കുറിച്ചും മനസ് തുറക്കുകയാണ് താരം. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹിനി തന്റെ പഴയകാല ഓർമ്മകൾ പങ്കുവച്ചത്. എആർ റഹ്മാൻ ഇസ്ലാം മതം സ്വീകരിച്ച വാർത്ത തന്നെ വലിയ രീതിയിൽ സങ്കടപ്പെടുത്തിയെന്നും താരം വെളിപ്പെടുത്തി. താൻ അക്കാലത്ത് തീവ്രമായ എആർ റഹ്മാൻ ആരാധികയായിരുന്നുവെന്ന് മോഹിനി പറയുന്നു.

'അദ്ദേഹം മതം മാറിയ വാർത്തയറിഞ്ഞ് ഏറ്റവും കൂടുതൽ വിഷമിച്ചത് ഞാനാകും. ഞാനന്ന് ഹിന്ദു വിശ്വാസിയായിരുന്നു. അദ്ദേഹം ദിലീപ് ആയിത്തന്നെ തുടർന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. എങ്കിൽ അദ്ദേഹത്തെ വിവാഹം കഴിക്കണമെന്ന കാര്യം വീട്ടിൽ അവതരിപ്പിക്കാമായിരുന്നു. ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസമില്ലാത്തതിനാൽ വീട്ടുകാർ എതിർക്കില്ലായിരുന്നുവെന്നും ഞാൻ അന്ന് ആലോചിച്ചിട്ടുണ്ട്.' മോഹിനി പറഞ്ഞു.

തമിഴ് നടി ലക്ഷ്മി ഇക്കാര്യം പറഞ്ഞ് തന്നെ കളിയാക്കുമായിരുന്നു, റഹ്മാന് ഇഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കാൻ പഠിക്കണമെന്ന് തമാശരൂപേണ ഉപദേശിക്കുമായിരുന്നുവെന്നും മലേഷ്യയിൽ നടന്ന ഒരു പരിപാടിക്കിടെ വിമാനത്തിൽ റഹ്മാൻ തന്നെ തിരിച്ചറിഞ്ഞ് സംസാരിച്ച നിമിഷം ഒരിക്കലും മറക്കാനാവില്ലെന്നും താരം കൂട്ടിച്ചേർത്തു. വിവാഹശേഷം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കടുത്ത വിഷാദരോഗത്തെ തുടർന്ന് നിരവധി തവണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി അടുത്തിടെ മോഹിനി വെളിപ്പെടുത്തിയിരുന്നു. നിലവിൽ ക്രിസ്തുമതം സ്വീകരിച്ച മോഹിനി ആത്മീയ പാതയിലാണ് ജീവിക്കുന്നത്.

TAGS: ARRAHMAN, MOHINI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.