
തിരുവനന്തപുരം: രാഷ്ട്രീയത്തെ കുറിച്ച് സ്ത്രീകൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കണമെന്ന് നടി ഉർവശി പറഞ്ഞു. ഉർവശി ആദ്യമായി നിർമ്മിക്കുന്ന സിനിമ 'എൽ. ജഗദമ്മ 7 ബി സ്റ്റേറ്റ് ഫസ്റ്റ് ' റീലീസുമായി ബന്ധപ്പെട്ടതായിരുന്നു വാർത്താസമ്മേളനം. നാട്ടിൻപുറത്തുകാരിയായ ജഗദമ്മ രാഷ്ട്രീയത്തിലെത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് (ശിവാസ്) സംവിധാനം ചെയ്യുന്ന ചിത്രം 27ന് റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |