
കോഴിക്കോട്: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് യു.ഡി.എഫ് മത്സരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ. എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പോവുകയാണെന്ന വാർത്ത കണ്ടു. അവർക്ക് അതിനുള്ള ഭൂരിപക്ഷമുണ്ടോയെന്ന് വാർത്താ സമ്മേളനത്തിൽ പ്രവീൺകുമാർ പരിഹസിച്ചു. ബി.ജെ.പിയുടെ പിന്തുണ യു.ഡി.എഫ് സ്വീകരിക്കില്ല. എന്നാൽ ബി.ജെ.പിക്കാർ സ്വമേധയാ പിന്തുണ നൽകിയാൽ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ബുധനാഴ്ച പ്രഖ്യാപിക്കും. ജനം ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥതയോടെ നടപ്പിലാക്കുമെന്നും പ്രവീൺ കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |