SignIn
Kerala Kaumudi Online
Thursday, 19 February 2026 4.55 AM IST

പാലക്കാട് ന​ഗരസഭ: ബി.ജെ.പിയെ തടയാൻ സി.പി.എം, കോൺ​ഗ്രസ്

Increase Font Size Decrease Font Size Print Page
f

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ, നഗരസഭയിൽ ബി.ജെ.പി വീണ്ടും ഭരണത്തിലെത്തുന്നത് തടയാൻ മതേതര സഖ്യ സാദ്ധ്യത തേടി കോൺഗ്രസും സി.പി.എമ്മും.

. സഖ്യസാധ്യത തള്ളാതെയാണ് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്റെ പ്രതികരണം. ബി.ജെ.പിയെ മാറ്റിനിറുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും എല്ലാവരുമായി കൈകോർക്കാൻ കഴിയുമോയെന്ന് അറിയില്ലെന്നും എ.തങ്കപ്പൻ പറഞ്ഞു. ബി.ജെ.പിയെ മാറ്റി നിറുത്താൻ ആവശ്യമെങ്കിൽ സ്വതന്ത്രനുമായി സഹകരിക്കും. മതേതര സഖ്യ സാധ്യത തള്ളാതെയാണ് സി.പി.എമ്മിന്റേയും പ്രതികരണം. ബി.ജെ.പി ഭരണം ഒഴിവാക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന കാര്യം ചർച്ച ചെയ്യും. ജമാഅത്ത ഇസ്ലാമിയുമായി സഹകരിക്കുന്ന കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് എളുപ്പമല്ലെന്നും സി.പി.എം നേതാവ് എൻ.എൻ.കൃഷ്ണദാസ് മാദ്ധ്യങ്ങളോട് പ്രതികരിച്ചു.

അതിനിടെ, നഗരസഭയിൽ മതേതര മുന്നണിക്ക് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എച്ച്.റഷീദ് പറഞ്ഞു. എന്ത് ഓഫർ തന്നാലും ബി.ജെ.പിയിലേക്കില്ല. ആരും ഇതുവരെ തന്നെ സമീപിച്ചിട്ടില്ല. പാർട്ടി പുറത്താക്കിയ ആളായതിനാൽ സ്വതന്ത്രനായി തുടരുമെന്നും റഷീദ് പറഞ്ഞു. മതേതര സഖ്യത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും മതേതര സഖ്യമല്ല, മാങ്കൂട്ടം സഖ്യമെന്ന് സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ് പ്രതികരിച്ചു.


സ്വതന്ത്രന്റെ നിലപാട്

നിർണായകം

പാലക്കാട് നഗരസഭയിൽ സ്വതന്ത്രന്റെ നിലപാട് നിർണായകമാണ്. 25 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും, എൽ.ഡി.എഫും യു.ഡി.എഫും കൈകോർത്താൽ ഭരണത്തിൽ നിന്ന് ബി.ജെ.പി പുറത്താകും. . 53 വാർഡുകളാണ് നഗരസഭയിലുള്ളത്. . യു.ഡി.എഫ് 18 വാർഡുകളിലും എൽ.ഡി.എഫ് 9 വാർഡുകളിലും വിജയിച്ചു. 1 സ്വതന്ത്രനും ..

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY