SignIn
Kerala Kaumudi Online
Saturday, 28 February 2026 6.28 AM IST

ശബരിമല കൊടിമരം: രണ്ടു പവൻ കൊടുത്തെന്ന് മോഹൻലാലിന്റെ മൊഴി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴികൾ വിജിലൻസ് രേഖപ്പെടുത്തി. സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തേടിയത്. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജുവലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വച്ചാണ് മോഹൻലാലിന്റെ മൊഴിയെടുത്തത്. സ്വർണം നൽകിയിരുന്നതായി ദിലീപ് കൊച്ചിയിൽ മൊഴി നൽകി. ദേവസ്വം രേഖകൾ പ്രകാരം 27 പേരിൽ നിന്നായി 412 ഗ്രാം സ്വർണമാണ് കൊടിമര പുനർനിർമ്മാണത്തിനായി ലഭിച്ചത്. ഇതിൽ കൂടുതൽ സ്വർണം ലഭിച്ചിട്ടുണ്ടോ എന്നും അതിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നും കണ്ടെത്തുകയാണ് വിജിലൻസിന്റെ ലക്ഷ്യം. സുരേഷ് ഗോപിയുടെ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.