
തിരുവനന്തപുരം: ശബരിമലയ്ക്ക് പ്രത്യേക ബഡ്ജറ്റ് നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താനും വരുമാന ചോർച്ച ഒഴിവാക്കാനും ഇതിലൂടെ കഴിയുമെന്ന് ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. തീർത്ഥാടന കാലം കഴിഞ്ഞാൽ ഉടൻ തന്നെ കണക്കുകൾ പരിശോധിക്കാനും വ്യക്തത വരുത്താനാകും. വിഷുവിന് പമ്പയിൽ ഫെസ്റ്റിവെൽ ഓഫീസ് തുടങ്ങും. തീർത്ഥാടന കാലത്ത് ശുചീകരണത്തിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തും. കടകളുടെ ലേലത്തിന് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരും. തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. കടകളിലെ വയറിംഗ് സുരക്ഷ, അഗ്നി സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ കരാറുകളിൽ ഉൾപ്പെടുത്തും. കിഫ്ബി മാതൃകയിൽ എല്ലാ കരാർ വ്യവസ്ഥകളും പരിഷ്‌കരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |