
വീട്ടിൽ വാസ്‌തുശാസ്ത്രം അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. പ്രത്യേകിച്ച് കിടപ്പുമുറിയുടെ കാര്യത്തിൽ. ഇത് കുടുംബത്തിലെ ഐശ്വര്യത്തെയും സാമ്പത്തിക സ്ഥിതിയെയും സ്വാധീനിക്കും. കിടപ്പുമുറിയുടെ കാര്യത്തിൽ ഉണ്ടാവുന്ന ചെറിയൊരു അശ്രദ്ധയ്ക്കുപോലും വലിയ വില നൽകേണ്ടിവരുന്നു. കിടപ്പുമുറിയെക്കുറിച്ച് വാസ്തുശാസ്ത്രത്തിൽ പറയുന്നത് എന്തൊക്കെയാണെന്ന് നോക്കിയാലോ?
വാസ്തുഅനുസരിച്ച് നിങ്ങളുടെ കിടക്ക എപ്പോഴും കിഴക്കോ തെക്കോ ഭാഗത്ത് വേണം വരാൻ. കിടക്കയുടെ തല ഈ ദിശയെ അഭിമുഖീകരിക്കണം. കിടക്കയുടെ തലയ്ക്ക് പിന്നിൽ ജനാല ഉണ്ടെങ്കിൽ അത് രാത്രി തുറന്നിടരുതെന്നും വാസ്തുവിൽ പറയുന്നു.
പൂജയ്ക്കുള്ള വിളക്കുകളും ചിത്രങ്ങളും കിടപ്പുമുറിയിൽ സൂക്ഷിക്കരുത്. കൂടാതെ കട്ടിലിനടിയിൽ സാധനങ്ങൾ കുത്തിത്തിരുകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് മുറിക്കുളളിൽ നെഗറ്റീവ് എനർജി നിറയ്ക്കും. ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപ്പും വെള്ളവും ചേർത്ത് തറ തുടയ്ക്കുക. ഇത് നെഗറ്റീവ് എനർജിയെ നീക്കം ചെയ്യുന്നുവെന്നാണ് വിശ്വാസം.
കിടപ്പുമുറിയുടെ ചുമരുകൾക്ക് അല്പം ഡാർക്ക് നിറം നൽകുന്നത് ഉറക്കത്തെ സ്വാധീനിക്കും. മുറി എപ്പോഴും അടുക്കും ചിട്ടയുമായി വൃത്തിയോടെ സൂക്ഷിക്കാനും മറക്കരുത്. ജീവനുള്ള ചെടികളോ ചെടികളുടെ പടങ്ങളോ കിടപ്പുമുറിയിൽ ഉണ്ടാവാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. കിടപ്പുമുറിയിൽ ഒരുകാരണവശാലും അക്വറിയം വയ്ക്കരുത്. മാത്രമല്ല വെള്ളച്ചാട്ടത്തിന്റെ ചിത്രം വയ്‌ക്കുന്നതും നല്ലതല്ല. വടക്ക് പടിഞ്ഞാറ് ഭാഗത്ത് പണം വയ്ക്കരുത്. ഇത് ദാരിദ്ര്യം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നാണ് വിശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |