
വീണ്ടും ഒരു ക്രിസ്മസ് കാലം വന്നെത്തി. ക്രിസ്മസിന് പ്ലം കേക്ക് കഴിച്ച് മടുത്തെങ്കിൽ ഒരു മാംഗോ കേക്ക് ട്രെെ ചെയ്ത് നോക്കിയാലോ? വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ മാംഗോ കേക്ക് തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് വാനില എസൻസ് ചേർത്ത് നന്നായി ബീറ്റ് ചെയ്യണം. ശേഷം പൊടിച്ച പഞ്ചസാര കുറച്ച് ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. ഇതിലേക്ക് മെെദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കി നന്നായി യോജിപ്പിച്ച ശേഷം തയ്യാറാക്കിവച്ച മാൻഗോ പ്യുരി ചേർത്തിളക്കി വീണ്ടും യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കേക്ക് മോൾഡിലേക്കൊഴിച്ച് 30 മിനിട്ട് ബേക്ക് ചെയ്‌തെടുക്കുക.
കേക്ക് അലങ്കരിക്കാൻ വിപ്പിംഗ് ക്രീം (1.5 കപ്പ്), മാൻഗോ ജെല്ലി ( 1/4 കപ്പ്), യെല്ലോ ഫുഡ് കളർ (1/2 ടീസ്പൂൺ), മാമ്പഴം കട്ട് ചെയ്തത് ( 1/4 കപ്പ്) എന്നിവ എടുക്കുക. ആദ്യം വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്യുക. അതിൽ അൽപം യെല്ലോ കളർ കൂടി ചേർക്കാം. നേരത്തെ ബേക്ക് ചെയ്ത് വച്ച കേക്ക് തണുത്തശേഷം മൂന്നുസമഭാഗങ്ങളായി മുറിച്ച് ഓരോ ലയറിലും ക്രീം പുരട്ടി സെറ്റ് ചെയ്തെടുക്കുക. ഏറ്റവും മുകളിലായി മാൻഗോ ജെല്ലിയും മാങ്ങ കഷ്ണങ്ങളും ചേർത്ത് അവരവരുടെ അഭിരുചിക്കനുസരിച്ച് അലങ്കരിക്കാം. ഇനി ഫ്രിഡ്ജിൽ നാല് മണിക്കൂർ തണുപ്പിക്കാൻ വച്ചശേഷം ഉപയോഗിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |