
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ പരാതിക്കാരിയെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച കേസിൽ 16 ദിവസമായി ജയിലിലായിരുന്ന രാഹുൽ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചു. സമാനമായ കേസിൽ പ്രതിയാകരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി പി.അനിൽ കുമാറാണ് ജാമ്യം അനുവദിച്ചത്.
ജാമ്യത്തെ എതിർത്ത പ്രോസിക്യൂഷനോട് കഴിഞ്ഞ 16 ദിവസം പ്രതി റിമാൻഡിലായിരുന്നില്ലേയെന്നും ഇനിയും അതിന്റെ ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. വൈകിട്ട് 5.30ന് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ രാഹുലിന് സഹപ്രവർത്തകർ സ്വീകരണമൊരുക്കി.
പലതും പറയാനുണ്ടെന്നും എന്നാൽ, ഈ സാഹചര്യത്തിൽ പറയാൻ പറ്റില്ലെന്നും രാഹുൽ ഈശ്വർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ നോട്ടീസ് നൽകാതെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, പ്രോസിക്യൂഷൻ ഉൾപ്പെടെ കോടതിയിൽ പറഞ്ഞത് നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ്. പൊലീസ് റിപ്പോർട്ട് കിട്ടിയില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ കള്ളം പറഞ്ഞു. ജാമ്യം നിഷേധിക്കാനായിരുന്നു ഇത്. തിരഞ്ഞെടുപ്പ് കഴിയുംവരെ തന്നെ അകത്തിടാൻ നോക്കി. താൻ പുറത്തുനിന്നാൽ സർക്കാരിനെതിരെ സംസാരിച്ചേനെയെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |