SignIn
Kerala Kaumudi Online
Thursday, 19 February 2026 4.26 AM IST

മലമ്പുഴയിലെ സ്ഥാനാർത്ഥിത്വം തള്ളാതെ വി.എസിന്റെ മകൻ

Increase Font Size Decrease Font Size Print Page
v-a-arunkumar

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ മത്സരിക്കാനുള്ള സാദ്ധ്യത തള്ളാതെ അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ.

തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും പാർട്ടി പറയുന്നത് അനുസരിക്കുമെന്നും അരുൺകുമാർ ഡൽഹിയിൽ പറഞ്ഞു.

മലമ്പുഴ അച്ഛന് വൈകാരികമായി ബന്ധമുള്ള സ്ഥലമാണ്. ഇതുവരെ ഒന്നും ആലോചിച്ചിട്ടില്ല. പാർട്ടിയും അക്കാര്യം പറഞ്ഞിട്ടില്ല. വി.എസിന്റെ മുൻ സഹായി എ. സുരേഷ് യു.ഡി.എഫ് സ്ഥാനാർത്ഥിയാകുന്ന കാര്യം അറിയില്ലെന്നും അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അരുൺ പറഞ്ഞു.വി.എസിന്റെ മുൻ സഹായി എ. സുരേഷിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയാൽ അരുണിനെ മലമ്പുഴയിൽ നിറുത്താൻ സി.പി.എം ആലോചിക്കുന്നതായുള്ള വാർത്തയോട് ഡൽഹിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY