
ഡിസംബർ മൂന്നിന് നടത്തിയതും റദ്ദാക്കിയതുമായ അഞ്ചാം സെമസ്റ്റർ ബി.എസ്‌സി ബോട്ടണി പുനഃപരീക്ഷ ജനുവരി 13 ന് നടത്തും. സമയത്തിനും പരീക്ഷാ കേന്ദ്രത്തിനും മാറ്റമില്ല.
നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരി 21 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി ബിരുദ പരീക്ഷകൾക്ക് പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ നാലാം സെമസ്റ്റർ എം.എ മലയാളം പരീക്ഷയുടെ വൈവവോസി 17 ന് നടത്തും.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ നാലാം സെമസ്റ്റർ എം.എ സോഷ്യോളജി പരീക്ഷയുടെ വൈവവോസി 22 ന് നടത്തും.
എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ട്രാൻസ്‌ക്രിപ്റ്റ് ഒഫ് മാർക്സ്, പ്രോഗ്രാം ക്യാൻസലേഷൻ സർട്ടിഫിക്കറ്റ്, ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, സ്‌പെഷ്യൽ സർട്ടിഫിക്കറ്റ് അഫിലിയേഷൻ സർട്ടിഫിക്കറ്റ് , മീഡിയം ഒഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ്, ടി.സി. നോട്ട് ഇഷ്യൂഡ് , സ്‌പെഷ്യൽ സർട്ടിഫിക്കറ്റ്, പ്രോഗ്രാം ഡ്യൂറേഷൻ സർട്ടിഫിക്കറ്റ്, സ്‌പെഷ്യൽ സർട്ടിഫിക്കറ്റ് – ഇന്റേണൽ ഇക്വലൻസി സർട്ടിഫിക്കറ്റ്, കോളേജ് ട്രാൻസ്ഫർ സർവകലാശാല ഉത്തരവ് എന്നിവയ്ക്ക് ഓഫ്‌ലൈനായും അപേക്ഷിക്കാം. കഴിഞ്ഞ 10മുതൽ ഇവ ഓൺലൈനാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |