
പാറശാല: ചെങ്കൽ പഞ്ചായത്തിലെ വീടുകളിൽ നിന്നും സ്വർണ്ണവും പണവും മൊബൈൽ ഫോണുകളും മോഷണം നടത്തിയ പ്രതികളിൽ ഒരാൾ പൊലീസിന്റെ പിടിയിലായി. പള്ളിച്ചൽ ഭഗവതിനട ശിവാലക്കോണം പുത്തൻവീട്ടിൽ അനിൽകുമാർ (42) ആണ് പാറശാല പൊലീസിന്റെ പിടിയിലായത്. ചെങ്കൽ വട്ടവിള ഈഴക്കോണം അഞ്ജനയിൽ വിപിൻകുമാറിന്റെയും, തോട്ടിൻകര പെരിഞ്ചേരി വീട്ടിൽ അനിൽകുമാറിന്റെയും വീടുകളിലാണ് മോഷണം നടന്നത്. കഴിഞ്ഞ 3ന് രാത്രിയിൽ സ്‌കൂട്ടറിലെത്തിയ പ്രതികൾ വീടുകളിലെ മുൻവശത്തെ കതകിന്റെ പൂട്ട് പൊളിച്ചശേഷം അകത്തുകടന്നാണ് അലമാരകളിൽ സൂക്ഷിച്ചരുന്ന ആഭരണങ്ങളും പണവും മറ്റും മോഷ്ടിച്ചത്. രണ്ട് വീടുകളിലുമായി നടന്ന മോഷണങ്ങളിലൂടെ 30 ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടമാണുണ്ടായത്. പിടിയിലായ പ്രതി പോക്സോ കേസ് ഉൾപ്പെടെ 6 കേസുകളിൽ പ്രതിയാണ്. കേസിലെ മുഖ്യപ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |