
പറവൂർ: കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിൽ ആലത്തൂർ സ്വദേശികളായ വണ്ടാഴി നെല്ലിക്കോട് മഹേഷ് (31), വാൽകുളമ്പ് കിഴക്കഞ്ചേരി രാജേഷ് (27) എന്നിവരെ പറവൂർ അഡിഷണൽ സെഷൻസ് കോടതി ഒരുവർഷം കഠിനതടവിന് ശിക്ഷിച്ചു. 10,000 രൂപ പിഴയും അടക്കണം. 2019 മേയ് 26ന് പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഭാഗത്തുള്ള റോഡിൽ കച്ചവടത്തിനായി കൊണ്ടുവന്ന 1.300 കിലോ കഞ്ചാവുമായി ഇവരെ എക്സൈസ് സംഘം പിടികൂടിയിരുന്നു.

പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.പി. സുജിത്ത് അന്വേഷണം നടത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ശശിധരൻ കുറ്റപത്രം സമർപ്പിച്ചു. പ്രൊസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |