
തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ 19 ലോക സിനിമകൾക്ക് പ്രദർശന വിലക്കേർപ്പെടുത്തിയത് ഞെട്ടിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രി എം.ബി.രാജേഷ്. ഏതു തരത്തിലുള്ള ഭരണാധികാരികളുടെ കീഴിലാണ് നമ്മളെന്ന് ഓർക്കണം. അജ്ഞതയാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് ശരിയാണ്. അജ്ഞതയും അസഹിഷ്ണുതയും ചേർന്നുള്ള സമവാക്യം ഫാസിസ്റ്റ് ലക്ഷണമാണ്. അതു തന്നെയാണ് ഈ നിരോധനത്തിന് പിന്നിലും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |