
വെള്ളറട: ഗൃഹനാഥൻ മരിച്ച കേസിൽ രണ്ട് പേർകൂടി റിമാൻഡിൽ. ബന്ധുക്കൾ തമ്മിലുള്ള അടിയിൽ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ മർദ്ദനമേറ്റാണ് ഗൃഹനാഥൻ ചെമ്പൂര് എതുക്കരവിള മിനി ഭവനിൽ സത്യരാജ് (60)മരിച്ചത്. കീഴാറൂർ കാവില്ലൂർ നിർമാലി നിലാവ് വീട്ടിൽ ജോഷി (30), ഇയാളുടെ പിതാവ് ആൽബി (ജോസ് 63) എന്നിവരാണ് റിമാൻഡിലായത്. ഒന്നാം പ്രതി ജോയി നേരത്തേ റിമാൻഡിലാണ്. സത്യരാജിന്റെ വീടിനു സമീപത്ത് താമസിക്കുന്ന സഹോദരൻ മനോഹരന്റെ ഭാര്യയുടെ പിതാവും സഹോദരൻമാരുമാണ് റിമാൻഡിലായവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |