
തൃപ്രയാർ: 'കാലിഫോർണിയൻ സൺഷൈൻ' എന്ന വിഭാഗത്തിൽപ്പെടുന്ന എൽ.എസ്.ഡിയുടെ അമ്പതിൽപ്പരം സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ. തളിക്കുളം സ്വദേശി എരണെഴത്ത് കിഴക്കുട്ടിൽ വീട്ടിൽ സംഗീതി(28)നെയാണ് അറസ്റ്റ് ചെയ്തത്. വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് 91000 രൂപ വിലവരുന്ന ലഹരിമരുന്നുമായി യുവാവിനെ ദേശിയപാത നാട്ടികയിൽ വച്ച് പിടികൂടിയത്.
ക്രിസ്മസ് - പുതുവത്സര വിപണി ലക്ഷ്യമിട്ട് നെതർലൻഡ്സിൽ നിന്ന് കൊറിയർ മുഖാന്തരം എത്തിച്ചതാണ് മയക്കുമരുന്നെന്ന് കരുതുന്നു. തുടർ നടപടികൾക്കായി പ്രതിയെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ അസി. ഗ്രേഡ് കെ.ആർ.ഹരിദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിബിൻ ചാക്കോ, അഫ്‌സൽ, അബിൽ, ആന്റണി, റിന്റോ, എ.എഫ്.ഫ്രാൻസി എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |