
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തോൽവി സത്യമാണെന്നും എന്നാൽ, ഇടതു മുന്നണി തകർന്നടിഞ്ഞിട്ടില്ലെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ഭരണ വിരുദ്ധ വികാരമെന്ന പൊതു നിലപാട് എൽ.ഡി.എഫിനില്ല. ജനവിധി മാനിച്ച് തിരുത്തൽ വരുത്തി മുന്നോട്ടു പോകും. ഇടതു സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നതിന് സംശയമില്ല. അത് നിഷേധിക്കുന്ന ജനവിധിയല്ല വന്നത്.പ്രതീക്ഷിച്ച രീതിയിൽ വിജയമുണ്ടായില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു..
തദ്ദേശ സ്ഥാപനങ്ങളിൽ അവസരവാദപരമായ നിലപാട് എൽ.ഡി.എഫ് സ്വീകരിക്കില്ല. ഭരണസമിതി രൂപീകരണത്തിൽ ജന വിധി മാനിച്ചുളള നിലപാടേ സ്വീകരിക്കൂ. മുന്നണിയിലെ പാർട്ടികളുടെ തിരഞ്ഞെടുപ്പ് അവലോകനം പൂർത്തിയായിട്ടില്ല. അതു കൊണ്ടാണ് വിശദമായ അവലോകനത്തിലേക്ക് കടക്കാതിരുന്നത്. ജനുവരിയിലെ യോഗത്തിൽ വിശദ പരിശോധന നടത്തും. ഇടതു മുന്നണി നയം സ്വീകരിക്കാൻ തയ്യാറാകുന്ന യു.ഡി.എഫിലെ ആരു വന്നാലും സ്വീകരിക്കും. ലീഗ് അഭിപ്രായം പറഞ്ഞാൽ അപ്പോൾ ആലോചിക്കും. ജോസ് കെ .മാണി ഇടതു മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന നിലപാടുമായി മുന്നേറുകയാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുള്ള നിയമം അസാധുവാക്കാനുള്ള നിർദ്ദിഷ്ട ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണം. എസ്.ഐ.ആറിൽ 25 ലക്ഷത്തോളം പേരെ കണ്ടെത്താനായില്ലെന്നത് ആശങ്കയുളവാക്കുന്നു. പരാതികൾ സ്വീകരിക്കുന്നതിനും തിരുത്തലിനും കൂടുതൽ സമയം അനുവദിക്കണമെന്നും ടി.പി.രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |