
കൊല്ലം: പൊലീസുകാരിക്ക് നേരെ ലെെംഗിക അതിക്രമം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സസ്‌പെൻഡ് ചെയ്തത്. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യവെയാണ് സംഭവം നടന്നത്. നവംബർ ആറിന് പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിയാണ് അതിക്രമത്തിന് ഇരയായത്.
പൊലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പൊലീസ് കേസെടുത്തിയിരുന്നു. സേനയുടെ അന്തസിന് കളങ്കം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസിൽ നിന്ന് ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണർ നടപടിയെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |