
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വികസന പദ്ധതികൾ മന്ത്രിമാർ മുൻകൈ എടുത്ത് പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. നിയമസഭാ തിരഞ്ഞെടുപ്പു വിജ്ഞാപനം നേരത്തെ വരാൻ സാധ്യതയുള്ളതിനാൽ രണ്ടു മാസത്തിനകം പദ്ധതികൾ പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങണമെന്നും മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം നിർദേശിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനം മന്ത്രിസഭായോഗത്തിലുണ്ടായില്ല. അതതു പാർട്ടികൾ വിശദമായി പരിശോധിച്ച ശേഷം ജനുവരി ആദ്യം ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. രണ്ടു മാസമാണ് ഇനി സർക്കാരിനു പ്രവർത്തിക്കാനുള്ളത്. തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നാൽ പെരുമാറ്റച്ചട്ടം വികസന പദ്ധതികൾക്കു വിലങ്ങുതടിയാകും. തദ്ദേശ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്ന ശേഷം ഒരു
മാസം പെരുമാറ്റച്ചട്ടത്തിന്റെ കാലമായിരുന്നു. അഞ്ച്,ആഴ്ചകൾക്കു ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ 30-ലേറെ അജൻഡകളാണ് പരിഗണിച്ചത്.
ജനുവരി രണ്ടാം വാരത്തോടെ നിയമസഭാ സമ്മേളനം ചേരേണ്ടി വരും. മൂന്നു മാസത്തേയ്ക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാകും പിരിയുക. മേയ് മാസത്തിൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാരാകും സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |