
അടുത്തിടെ വിദേശ ക്യാമ്പസുകളിലുണ്ടായ സംഭവങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഗൗരവമായി കാണണം. അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവയ്പ്,ആസ്‌ട്രേലിയയിലെ സിഡ്നി മോണ്ടി ബീച്ചിലെ വെടിവയ്പ് എന്നിവ ഇതിനു തെളിവാണ്. പുതുവർഷാഘോഷവുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങൾ പതിവാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ സാംസ്കാരികവും മതപരവുമായ പ്രവർത്തനങ്ങൾ പലപ്പോഴും അന്നാട്ടിലെ പൗരമാർ അസ്വസ്ഥതയോടെ കാണാറുണ്ട്. അവരുടെ തൊഴിൽ- സാമ്പത്തിക മേഖലയിലേക്കുള്ള കടന്നുകയറ്റത്തേയും അവർ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. അതിനാൽ പ്രകോപനമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഏർപ്പെടരുത്.രക്ഷിതാക്കളുമായി ദിവസവും ഫോണിൽ ബന്ധപ്പെടുക, ആവശ്യമെങ്കിൽ സീനിയർ ഇന്ത്യൻ വിദ്യാർത്ഥികളുടെ സഹായം തേടുക എന്നിവയെല്ലാം ഈ ഘട്ടത്തിൽ ഉപകാരപ്പെടും.
നിർദ്ദേശങ്ങൾ
മയക്കുമരുന്നിന്റെ അമിതഉപയോഗം അക്രമാസക്തമാക്കും
കാനഡ,യു.കെ ക്യാമ്പസുകളിൽ ഇത്തരം പ്രവണത കണ്ടുവരുന്നു
ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ വിദ്യാർത്ഥികളുമായി വാക്ക്തർക്കത്തിലേർപ്പെടരുത്
ഒറ്റയ്ക്ക് അസമയങ്ങളിൽ കറങ്ങരുത്
ക്യാമ്പസ് നിർദ്ദേശങ്ങൾ പാലിക്കണം
നീണ്ട ഒഴിവുണ്ടെങ്കിൽ നാട്ടിലേക്ക് വരാൻ ശ്രമിക്കണം
അക്കാഡമിക്, ഗവേഷണ, തൊഴിൽ മേഖലകളിൽ ശ്രദ്ധിക്കണം
അസമയങ്ങളിലെ പാർട്ട്ടൈം തൊഴിൽ ഒഴിവാക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |