
തിരുവനന്തപുരം: സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ,റിസർച്ച് ആൻഡ് എഡ്യുക്കേഷന്റെ (കേഡർ) ആഭിമുഖ്യത്തിൽ ഓട്ടിസം ബാധിച്ച ആറുവയസിൽ താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സ്‌ക്രീനിങ്ങിലൂടെ എ.എസ്.ഡി ഉണ്ടെന്ന് സംശയിക്കുന്ന കുട്ടികളെ അതിന്റെ ലക്ഷണങ്ങൾ കൃത്യമായി നിർണയിക്കുന്ന പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഉയർന്ന ലക്ഷണസാദ്ധ്യതകൾ കാണിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പദ്ധതിയിൽ പങ്കെടുക്കാം. തിരുവനന്തപുരത്തെ കേഡറിൽ വച്ച് അനുഭവസമ്പന്നരായ ഓക്യുപ്പേഷനൽ തെറാപ്പിസ്റ്റ്,സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘം മൂന്നാഴ്ചത്തെ തീവ്രപരിശീലനം നൽകുന്നു. ഒരു വർഷം നീളുന്ന പരിശീലനത്തിന്റെ തുടർപരിശീലനങ്ങൾ മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ അതിലധികം, ഓൺലൈനായോ നേരിട്ടോ നടത്തും. ഫോൺ: 9207650001, ഇമെയിൽ: pmi@cadrre.org.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |