
ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ശാസ്താവിന് നെയ്യഭിഷേകവും എള്ളുപായസ നിവേദ്യവും നീരാജനവും 20ന് നടക്കും. ശബരിമലയ്ക്ക് പോകാൻ ഏതെങ്കിലും വിധത്തിൽ തടസമുണ്ടാകുന്നവർ മണ്ഡലകാലത്ത് കാവിൻപുറം ക്ഷേത്രത്തിൽ അയ്യപ്പന് നെയ്യഭിഷേകം നടത്താറുണ്ട്. മണ്ഡലകാലത്ത് ശനിയാഴ്ചകളിലാണ് നെയ്യഭിഷേകം നടക്കുന്നത്. ഇതോടൊപ്പം ഭക്തരുടെ ആവശ്യപ്രകാരം പാൽ, എണ്ണ, കരിക്ക് എന്നിവയും അഭിഷേകം നടത്താറുണ്ട്.
ഇത്തവണ നെയ്യഭിഷേകമാണ് നടത്തുന്നത്. ഉപദേവനായ ശാസ്താവിന് നീരാജനവും എള്ളുപായസവും സമർപ്പിച്ച് വിശേഷാൽ പൂജകൾക്ക് ശേഷമാണ് നെയ്യഭിഷേകം നടത്തുന്നത്. രാവിലെ 8.30ന് ആരംഭിക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
ഒൻപതിന് പ്രസാദ വിതരണം. ഭക്തർ ശുദ്ധമായ നെയ്യ് അഭിഷേകത്തിനായി ക്ഷേത്രത്തിൽ എത്തിക്കുക. മുൻകൂട്ടി അറിയിക്കുന്നവർക്ക് ക്ഷേത്രത്തിൽ നിന്നുതന്നെ നെയ്യ് ലഭ്യമാക്കും.
നെയ്യഭിഷേകത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഭക്തർ 9745260444 എന്ന ഫോൺ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |