കൊച്ചി: കൊല്ലപ്പെട്ട ദേവികയും മിഥുനും അടുത്ത ബന്ധുക്കളാണ്. അടുത്തിടെയാണ് ഇവർ പ്രണയത്തിലായത്. എന്നാൽ, വിവരം അറിഞ്ഞ ദേവികയുടെ വീട്ടുകാർ ഈ ബന്ധം എതിർത്തു. അതോടെ ദേവിക പിന്മാറി. അതേസമയം, ഏതാനും ദിവസം മുമ്പ് ദേവികയുടെ വീട്ടുകാർ മിഥുനെതിരെ കാക്കനാട് ഇൻഫോ പാർക്ക് സ്റ്റേഷനിലെത്തി മകളെ ശല്യം ചെയ്യുന്നെന്ന് കാട്ടി വാക്കാൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇൻഫോപാർക്ക് പൊലീസ് ദേവികയുടെ വീട്ടുകാരയെും മിഥുന്റെ വീട്ടുകാരേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി നീണ്ട ചർച്ചകൾക്കൊടുവിൽ പ്രശ്‌നം പരിഹരിച്ചു.
ഇനി പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചെങ്കിലും മിഥുൻ പിന്നീട് ഭീഷണിയുമായി ദേവികയുടെ ട്യൂഷൻ ക്ലാസിൽ എത്തി. അതേദിവസം രാത്രി തന്നെയാണ് കാക്കനാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. മിഥുൻ (24) പോളിഷിംഗ് വർക്ക് തൊഴിലാളിയാണ്. പറവൂർ ചെറിയപല്ലംതുരുത്തിലാണ് മിഥുന്റെ വീട്. തൂയിത്തറ, വലിയ പല്ലംതുരുത്ത് എന്നിവിടങ്ങളിൽ വാടയ്ക്ക് താമസിച്ചിരുന്നു. മൂന്നു വർഷം മുമ്പാണ് കൂട്ടുകാട് സ്ഥിര താമസമാക്കിയത്.
മിഥുന്റെ പിതാവ് ഉദയൻ സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ ഉദയ സ്വകാര്യ ചാരിറ്റമ്പിൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ദേവികയുടെ അമ്മയുടെ വീട് പറവൂരിനടത്ത് തത്തപ്പിള്ളിയിലാണ്. മിഥുന്റെ അമ്മയുടെ സഹോദരിയുടെ വീടും ഇവിടെയാണ്. ഇവിടെ വച്ചാണ് മിഥുനുമായി പരിചയപെട്ടത്. ഇന്നലെ ഉച്ചയ്ക്ക് മൊബൈയിൽ ചാർജർ എടുക്കുന്നതിനാണ് ഒടുവിൽ തത്തപ്പിള്ളിലെ അമ്മയുടെ സഹോദരിയുടെ വീട്ടിൽ മിഥുൻ എത്തിയത്. അതേസമയം, മിഥുൻ നേരത്തെ മറ്റൊരു പെൺകുട്ടിയുമായി സ്‌നേഹത്തിലായിരുന്നെന്നും വിവരമുണ്ട്. ഈ പെൺകുട്ടിയുടെ വിവാഹ ദിവസം മിഥുൻ കൈയുടെ ഞെരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇപ്പോൾ താമസിക്കുന്ന വീടിനു സമീപത്തുള്ളവരുമായി യാതൊരു ബന്ധവും മിഥുനുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |