
ന്യൂഡൽഹി: ട്രക്കിൽ ഒളിച്ചുകടത്താൻ ശ്രമിച്ച 81 കോടി രൂപ വിലമതിക്കുന്ന 270 കിലോഗ്രാം സിന്തറ്റിക് മയക്കുമരുന്ന് പിടികൂടി. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) രാജസ്ഥാനിൽ നിന്നാണ് മെഫെഡ്രോൺ പിടിച്ചെടുത്തത്. കോഴിത്തീറ്റ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറെയും മയക്കുമരുന്ന് കടത്ത് സംഘാംഗങ്ങളെയും പിടികൂടി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാനയിൽ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണ സ്ഥലങ്ങളിൽ നിന്ന് മയക്കുമരുന്ന് അസംസ്‌കൃത വസ്തുക്കളും കണ്ടെത്തി. 2025-2026 സാമ്പത്തിക വർഷത്തിൽ, മെഫെഡ്രോൺ, ആൽപ്രാസോലം, മെത്താംഫെറ്റാമൈൻ തുടങ്ങിയ മയക്കുമരുന്ന് അനധികൃതമായി നിർമ്മിച്ച ആറ് രഹസ്യ ഫാക്ടറികൾ ഡി.ആർ.ഐ തകർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |