
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതിനും വേണ്ടി, പെരിയാർ വാലി കനാലിലൂടെ വെള്ളം തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. കൂവപ്പടി പഞ്ചായത്ത് കമ്മറ്റി പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകി. നിയുക്ത എൽ.ഡി.എഫ്. മെമ്പർമാരായ പി.സി. ജോർജ്, വിപിൻ കോട്ടക്കുടി, സാനിജോർജ്, എം.ഡി ബാബു, ബെന്നി കുര്യാക്കോസ്, സ്റ്റെല്ല സാജു, പഞ്ചായത്ത്മെമ്പർ എം.വി. സാജു, സി.പി.എം കൂവപ്പടി ലോക്കൽ കമ്മറ്റി സെക്രട്ടറി സരിത് എസ്. രാജ്, സി.എൻ സജീവൻ, അഖിൽ സി. ശശി, പി.ഡി. ഹരികുമാർ, ബിജു തോമസ്, ജോജിപോൾ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. ഡിസംബർ 21 നകം വെള്ളം തുറന്ന് വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |