
മസ്‌ക്കറ്റ്: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉഭയകക്ഷി ബന്ധങ്ങൾക്ക് ആത്മവിശ്വാസവും ഊർജ്ജവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസ്‌കറ്റിൽ ഇന്ത്യ-ഒമാൻ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ കുതിപ്പ് സൗഹൃദ രാജ്യങ്ങൾക്കും ഗുണകരമാണെന്നും പറഞ്ഞു. 2023 നവംബറിൽ ആരംഭിച്ച ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർത്ഥ്യമാകുന്നത്.
മസ്‌കറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത മോദി, വൈവിദ്ധ്യമാണ് ഇന്ത്യൻ സംസ്‌കാരത്തിന്റെ ശക്തമായ അടിത്തറയെന്നും ദീപാവലിക്ക് യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചതിനെക്കുറിച്ചും പരാമർശിച്ചു.ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. 2024-25 സാമ്പത്തിക വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10.61 ബില്യൺ ഡോളറിലെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |