
ന്യൂഡൽഹി: സ്വതന്ത്ര വ്യാപാര കരാർ പ്രകാരം
ഒമാനിൽ നിന്നുള്ള 77.79% ഉൽപന്നങ്ങൾക്ക് ഇന്ത്യ നികുതി രഹിത പ്രവേശനം നൽകും. എന്നാൽ, പാൽ, ചായ, കാപ്പി, റബ്ബർ, പുകയില, സ്വർണം, വെള്ളി, പാദരക്ഷകൾ, സ്‌പോർട്‌സ് ഉൽപ്പന്നങ്ങൾക്ക് ഇളവ് ബാധകമല്ല.
അതേസമയം, കമ്പ്യൂട്ടർ അനുബന്ധ സേവനങ്ങൾ, ബിസിനസ് സേവനങ്ങൾ, പ്രൊഫഷണൽ സേവനങ്ങൾ, ഓഡിയോ വിഷ്വൽ സേവനങ്ങൾ, ഗവേഷണ വികസന സേവനങ്ങൾ, വിദ്യാഭ്യാസ സേവനങ്ങൾ, ആരോഗ്യ സേവനങ്ങൾ എന്നിവയടക്കം 127 ഉപമേഖലകളും ഒമാൻ ഇന്ത്യയ്‌ക്കായി തുറന്നു.
ഒമാനിലെ സാമൂഹിക സുരക്ഷാ പദ്ധതികളിൽ
ഇന്ത്യയുടെ ആയുഷ്, വെൽനസ് മേഖലകൾക്ക് അവസരം നൽകും. പ്രധാന സേവന മേഖലകളിലെ ഇന്ത്യൻ കമ്പനികൾക്ക് ഒമാനിൽ 100% നേരിട്ടുള്ള നിക്ഷേപം.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി എളുപ്പമാക്കും. ഹലാൽ സർട്ടിഫിക്കേഷനിൽ പരസ്പര ധാരണ.
നിലവിൽ ഇന്ത്യയും ഒമാനും തമ്മിൽ 10 ബില്യൺ ഡോളറിലധികം വാർഷിക വ്യാപാരമുണ്ട്.
യു.കെയ്‌ക്ക് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ കരാറാണിത്. ഒമാന് യു.എസുമായി കരാറുണ്ട്.
''2020തിനുശേഷം ഒമാനിലെ ഇന്ത്യൻ നിക്ഷേപം മൂന്നിരട്ടിയായി ഇരട്ടിച്ച് 500 കോടി ഡോളറിൽ എത്തി.''
- ഖൈസ് അൽ യൂസഫ്,
ഒമാൻ വാണിജ്യ മന്ത്രി
''ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ പ്രധാന മേഖലകളിൽ പുതിയ വഴികൾ തുറക്കും.''
- പീയൂഷ് ഗോയൽ,
ഇന്ത്യൻ വാണിജ്യ മന്ത്രി
(ഇന്ത്യ-ഒമാൻ ബിസിനസ് ഫോറത്തിൽ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |