
കഴിഞ്ഞ കുറച്ച് കാലങ്ങളായി ചർമസംരക്ഷണ മേഖലയിൽ കേട്ടുവരുന്ന പേരാണ് ഗ്ലൂട്ടാത്തയോൺ. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇന്ന് ഗ്ലൂട്ടാത്തയോൺ ഉപയോഗിക്കുന്നു. അത്യാവശ്യം പണച്ചെലവുള്ള ഈ ട്രീറ്റ്‌മെന്റ് ഉടനടി ഫലം തരും. എന്നാൽ, അധികം വൈകാതെ തന്നെ പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ചിലരിൽ ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് പോലും നയിക്കുന്നു.
എന്നാൽ, ഇത്തരം പ്രശ്‌നങ്ങളൊന്നും വരാതെ ഗ്ലൂട്ടാത്തയോണിനെക്കാൾ ഫലം തരുന്ന ഒരു ഫേസ്‌പാക്കുണ്ട്. ഇത് മുഖത്തും ശരീരത്തിലും തേച്ച് പിടിപ്പിച്ചാൽ ഉടനടി ഫലം ലഭിക്കും. ഏഴ് ദിവസം തുടർച്ചയായി ഉപയോഗിച്ചാൽ വളരെ പ്രകടമായ മാറ്റം കാണാവുന്നതാണ്. ഈ പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
തൈര് - ഒരു ടീസ്‌പൂൺ
കാപ്പിപ്പൊടി - രണ്ട് ടീസ്‌പൂൺ
നാരങ്ങാനീര് - അര ടീസ്‌പൂൺ
തക്കാളി നീര് - അര ടീസ്‌പൂൺ
തയ്യാറാക്കേണ്ട വിധം
ഒരു വൃത്തിയുള്ള പാത്രത്തിലേക്ക് കാപ്പിപ്പൊടിയെടുത്ത് അതിലേക്ക് തൈര്, നാരങ്ങാനീര്, തക്കാളിനീര് എന്നിവ ചേർത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കണം. ഇത് അഞ്ച് മിനിട്ട് മാറ്റിവച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഫേസ്‌വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയ മുഖത്തേക്ക് വേണം ഈ പാക്ക് ഉപയോഗിക്കാൻ. പുരട്ടി 15- 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്. ശരീരം മുഴുവൻ പുരട്ടാൻ മറക്കരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |