
ആലപ്പുഴ: കേരള സർവകലാശാല വി.സി രജിസ്ട്രാറെ വേട്ടയാടുകയാണെന്ന് മന്ത്രി ആർ.ബിന്ദു കുറ്റപ്പെടുത്തി. കേരള സർവകലാശാല മുൻരജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെ ശാസ്താംകോട്ട ഡി.ബി കോളേജിൽ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് ദേവസ്വംബോർഡിന് കത്തുനൽകിയ വി.സിയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
രജിസ്ട്രാർക്കെതിരെ വൈരനിര്യാതനബുദ്ധിയാണ് വൈസ് ചാൻസലർക്കുള്ളത്. ഉന്നതവിദ്യാഭ്യാസരംഗത്ത് വിവാദങ്ങളല്ല, സംവാദങ്ങളാണ് വേണ്ടതെന്നാണ് സർക്കാർ നിലപാട്. ഗവർണറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനമാണുണ്ടായത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ അറിയില്ല. വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട് സമവായത്തിൽ പോകണമെന്ന് മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |