
തിരുവനന്തപുരം: ന്യൂനപക്ഷ സംരക്ഷണം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലെന്ന് എൽ.ഡി.എഫ് സർക്കാരുകളുടെ പ്രവർത്തനം നോക്കിയാൽ വ്യക്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് തിരുവനന്തപുരത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങൾക്ക് തല ഉയർത്തി ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്.ഭൂരിപക്ഷ വർഗീയതയെ ന്യൂന പക്ഷ വർഗീയത കൊണ്ട്
ചെറുക്കാമെന്ന് കരുതുന്നവരോട് വിട്ടുവീഴ്ച ചെയ്യരുത്. എത് വർഗീയതയും നാടിന് ആപത്താണ്.. ഇതിനെതിരായ സമസ്തയുടെ നിലപാട് ശ്ലാഘനീയമാണ്.
രാജ്യത്തെ മത നിരപേക്ഷ സമൂഹമായി കാണാൻ ശ്രമിച്ച പ്രസ്ഥാനമാണ് സമസ്ത. .
. ഗാന്ധിജി അടക്കമുള്ള മഹാത്മാക്കളെ ഓർമകളിൽ നിന്ന് പോലും ഇല്ലായ്മ ചെയ്യുന്ന കാലത്ത് സമസ്തയുടെ വ്യക്തമായ നിലപാട് ശ്രദ്ധേയമാണ് , വർഗീയ ശക്തികൾക്കെതിരെ നെഞ്ച് വിരിച്ച നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ എസ്. എ ഷാജഹാൻ ദാരിമി പനവൂർ അധ്യക്ഷനായി.
മുൻ എം പി കെ. മുരളീധരൻ മുഖ്യാതിഥിയായി.സമസ്ത വിദ്യാഭ്യാസ ബോർഡ് മെമ്പർ സഈദ് മുസ്‌ലിയാർ വിഴിഞ്ഞം പ്രാർത്ഥന നടത്തി. ജാഥ നായകൻ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സന്ദേശഭാഷണവും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സ്നേഹ പ്രഭാഷണവും നടത്തി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ശുഹൈബുൽ ഹൈതമി, സത്താർ പന്തല്ലൂർ എന്നിവർ വിഷയാവതരണം നടത്തി. എം ഹുസൈൻ ദാരിമി, സിദ്ദിഖ് ഫൈസി അൽ അസ്ഹരി, ഫഖ്റുദ്ദീൻ ബാഖവി, അൻവറുദീൻ അൻവരി സംസാരിച്ചു.സ്വാഗതസംഘം ജനറൽ കൺവീനർ നൗഷാദ് ബാഖവി ചിറയിൻകീഴ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ സിദ്ദീഖ് ഫൈസി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |