
പെരുമ്പാവൂർ: വിദേശത്തേക്ക് പോകാൻ വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ യുവാവ് പിടിയിലായി. വെസ്റ്റ് വെങ്ങോല താമരശേരി വീട്ടിൽ അഖിലേഷിനെ (35) ആണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. യാത്രാ ഹോളിഡേയ്‌സ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ. പഴങ്ങനാട് സ്വദേശികളായ ദമ്പതികളിൽ നിന്ന് കാനഡയിൽ ബന്ധുവിന്റെ അടുത്ത് പോയി വരാൻ ടിക്കറ്റ് എടുത്ത് നൽകാമെന്ന് പറഞ്ഞ് രണ്ട് ഗഡുക്കളായി അഞ്ച് ലക്ഷത്തോളം രൂപയാണ് ഇയാൾ വാങ്ങിയത്. ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ദമ്പതികൾ പരാതി നൽകുകയായിരുന്നു. സമാന സ്വഭാവമുള്ള വേറെയും പരാതികൾ ഇയാളുടെ പേരിലുണ്ട്. ഇൻസ്പെക്ടർ ജിൻസൻ ഡൊമനിക്, എസ്.ഐ. ജോസി എം. ജോൺസൻ, എ.എസ്.ഐ. എം.ബി. സുബൈർ, സീനിയർ സി.പി.ഒ.മാരായ എ.കെ. നജ്മി, എം.എച്ച്. സുബൈർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |