
വടക്കാഞ്ചേരി : വർഗീയ മതപാർട്ടിയായ മുസ്ലീംലീഗ് ഈഴവരെ മതേതരത്വം പഠിപ്പിക്കേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാർളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം പ്രതിഷ്ഠാ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് നിശ്ചയിക്കുന്ന ജനപ്രതിനിധികൾ മുഴുവൻ മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരാണ്. മലപ്പുറത്ത് മുസ്ലീം വിഭാഗത്തിന് അനുവദിച്ച കോളേജും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നത് മുസ്ലീം സമ്പന്നരാണ്. അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകുന്നതിലൂടെ ഖജനാവ് കൊള്ളയടിക്കുന്നു. രാഷ്ട്രീയ സാമ്പത്തിക സാമുദായിക നീതി ഈഴവർക്ക് ലഭിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ മുസ്ലീംലീഗ് തന്നെ കൊത്തിക്കീറുന്നു. വർഗീയവാദിയായി ചിത്രീകരിക്കുന്നു. മലപ്പുറത്ത് നടത്തിയ പ്രസ്താവന ലീഗിനെതിരെയാണ്. അത് മുസ്ലീം സമുദായത്തിനെതിരായി ചിത്രീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തീകരിച്ച വെള്ളാപ്പള്ളി നടേശനെ കർമ്മധീരതയുടെ മൂന്ന് പതിറ്റാണ്ട് പുരസ്‌കാരം നൽകി അനുമോദിച്ചു. തലപ്പിള്ളി യൂണിയൻ പ്രസിഡന്റ് എം.എസ്.ധർമ്മരാജൻ അദ്ധ്യക്ഷനായി. പ്രീതി നടേശൻ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ്, വി.വി.ശിവദാസൻ, എം.കെ.ബാബു, കെ.വി.രവി, പി.ജി.ബിനോയ്, അനിത ശശിധരൻ, പി.എം.ദാസൻ, മജീഷ് വേലൂർ, ഷീബ വിശ്വനാഥൻ, ബിനു ശശി, നിഖിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |