
കേരളസർവകലാശാല
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ, ഒന്നാം സെമസ്റ്റർ എം.ബിഎ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എഡ് പരീക്ഷയോടനുബന്ധിച്ച് നടത്തുന്ന കോമ്പ്രിഹെൻസീവ് വൈവ, ഡിസർട്ടേഷൻ വൈവ പരീക്ഷകൾ ജനുവരി 7മുതൽ 21വരെ തിരുവനന്തപുരം തൈക്കാട് ഗവ.കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ, പന്തളം എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ് എന്നീ കേന്ദ്രങ്ങളിൽ നടത്തും.
ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ പി.ജി ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കൺസർവേഷൻ ഒഫ് മാനുസ്ക്രിപ്റ്റ്സ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോൺ : 0471-2308421/9446370168.
പിഎച്ച്.ഡി. കോഴ്സ് വർക്ക് പരീക്ഷയ്ക്ക് (ഡിസംബർ സെഷൻ) അപേക്ഷകൾ ക്ഷണിച്ചു. പിഴ കൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 9.
എം.ജി സർവകലാശാല
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഐ.എം.സി.എ (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി) ജൂലായ് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഐ.എം.സി.എ (2024 അഡ്മിഷൻ റഗുലർ, 2020 -2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ജൂലായ് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച്,ഏഴ് സെമസ്റ്ററുകൾ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (പഴയ സ്‌കീം2016-2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2013 -2015 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) മാർച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി.കോം ആനുവൽ സ്‌കീം അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ് (1992 മുതൽ 1997 വരെ അഡ്മിഷനുകൾ റഗുലറും/പ്രൈവറ്റും, 1998 മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ, 1998 മുതൽ 2011വരെ അഡ്മിഷുകൾ പ്രൈവറ്റ് പാർട്ട് 1 ഇംഗ്ലീഷ്) ഡിസം. 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നും നാലും സെമസ്റ്റർ മാസ്റ്റർ ഒഫ് ഫൈൻ ആർട്ട്സ് (2023 അഡ്മിഷൻ റഗുലർ, 2019 -2022വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ജൂലായ് 2025പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |