SignIn
Kerala Kaumudi Online
Wednesday, 24 December 2025 6.23 PM IST

നാളെ ഈ നക്ഷത്രക്കാർക്ക് സ്‌ത്രീകള്‍ മൂലം ഗുണാനുഭവങ്ങൾ; മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താന്‍ സാധിക്കും

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഡിസംബർ 24 - ധനു 9 ബുധനാഴ്ച ( പുലർന്ന ശേഷം 7 മണി 7 മിനിറ്റ് 14 സെക്കന്റ് വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം ).


അശ്വതി: ധനപരമായ കാര്യങ്ങളില്‍ നേട്ടം, അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാന്‍ സാധിക്കും, ജന്മനാട്ടിലേക്ക്‌ സ്‌ഥാനമാറ്റം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും, വാഹനഭാഗ്യം, ധനലഭ്യത.

ഭരണി: ശത്രുക്കളുടെ ഉപദ്രവം കുറയും, ഉന്നത സ്ഥാന ലഭ്യത, സന്താനങ്ങള്‍ വഴി നേട്ടങ്ങള്‍ കൈവരിക്കും, ധനസമൃദ്ധി, കുടുബ സമാധാനം, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ഈശ്വര ആരാധന നടത്തും.

കാര്‍ത്തിക: ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നടക്കും, ധനപരമായി നല്ല സമയം, എതിര്‍ക്കുന്നവരെ കീഴ്‌പ്പെടുത്തും.

രോഹിണി: പ്രത്യേകാഭിലാഷങ്ങള്‍ നടപ്പിലാകും, പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം ഉണ്ടാവാൻ സാധിക്കും, കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും.

മകയിരം: സഹോദരരുമായി കലഹം, സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, അയല്‍ക്കാരുമായി കലഹങ്ങൾ ഉണ്ടാകാന്‍ ഉള്ള എല്ലാ സാഹചര്യവും ഒഴിവാക്കി പോകാൻ ശ്രമിക്കണം, ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക.

തിരുവാതിര: അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും, പ്രവര്‍ത്തനരംഗത്ത്‌ വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം.

പുണര്‍തം: യാത്രയില്‍ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാദ്ധ്യത, പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത പാലിക്കുക, രോഗസാദ്ധ്യത, കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും.

പുയം: തൊഴിൽപരമായ കഴിവ്‌ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കും, രാഷ്ട്രീയ രംഗത്ത് ഉള്ളവർക്കും കലാ രംഗത്ത് ഉള്ളവർക്കും ധനസമൃദ്ധി ഉണ്ടാകും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും.

ആയില്യം: ശത്രു ജയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, ദീര്‍ഘ ദൃഷ്‌ടിയോടെ കാര്യങ്ങള്‍ ചെയ്യും, തൊഴിലിൽ ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും, എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും, രോഗശാന്തി.

മകം: കര്‍മ്മരംഗത്ത്‌ നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം, സന്തോഷകരമായ അനുഭവങ്ങൾ,
ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും.

പൂരം: ഗൃഹത്തില്‍ സന്തുഷ്‌ടിയും സ്വസ്ഥതയും, ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം, സഹോദര സഹായം ലഭിക്കും.

ഉത്രം: വ്യാപാര രംഗത്തുള്ളവര്‍ക്ക് വളരെ നേട്ടം, സര്‍വ്വാഭീഷ്‌ട സിദ്ധി, സംഘടനാപാടവം, ക്ഷമ കാണിക്കും, നയപൂര്‍വ്വം പെരുമാറും.

അത്തം: ജീവിതത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്ന ഒരു അപൂര്‍വ ആത്മബന്ധം ലഭിക്കും, സ്ത്രീ വിഷയങ്ങളില്‍ അമിതമായ താല്‍പ്പര്യം കാണിക്കും.

ചിത്തിര: നൂതന സംരംഭങ്ങള്‍ തുടങ്ങും, ആരോഗ്യ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും, ശത്രുവര്‍ദ്ധന ഉണ്ടാകും.

ചോതി: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും, യാത്രയില്‍ വളരെ കരുതല്‍ വേണം.

വിശാഖം: ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുക, തൊഴില്‍ രംഗത്ത്‌ അപ്രതീക്ഷിത തടസങ്ങൾ ഉണ്ടാവും, അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ശത്രുക്കള്‍ വർദ്ധിക്കും.

അനിഴം: ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങും, സര്‍വ്വ വിധത്തിലുള്ള ഐശ്വര്യങ്ങളും ലഭിക്കും, മുൻകാല സുഹൃത്തുകളെ കണ്ടുമുട്ടും, ആകര്‍ഷകമായി പെരുമാറും.

കേട്ട: മുന്‍കോപം ഉപേക്ഷിക്കുക, ആലോചനയില്ലാത്ത സംഭാഷണം പലവിധ മനഃപ്രയാസങ്ങള്‍ക്ക്‌ വഴിയൊരുക്കും, അപകീര്‍ത്തിപെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും സൂക്ഷിക്കുക.

മൂലം: വിദ്യാർത്ഥികൾ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും, ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക, സഹോദര സ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടുതൽ ആയിരിക്കും.

പൂരാടം: കുടുംബത്തില്‍ പലവിധ അസ്വസ്‌ഥതകള്‍ ഉണ്ടാകും, എല്ലാ കാര്യത്തിലും പരാജയ സാധ്യത, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകും.

ഉത്രാടം: വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും,നിസാരമായി കരുതുന്ന കാര്യങ്ങള്‍ വല്ലാതെ കുഴക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.

തിരുവോണം: അംഗീകാരവും ആദരവും ഉണ്ടാകും, ജീവിതത്തില്‍ മുന്നേറണമെന്നു മോഹം ജനിക്കും. തൊഴിലിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും, ഗൃഹത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

അവിട്ടം: സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും, കുടുംബത്തില്‍ ശാന്തിയും സമാധാനവും, കുടുബസമാധാനം, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ഈശ്വരാധാനനടത്തും.

ചതയം: സര്‍വ്വവിഘ്‌നങ്ങളും അകലും, വിദേശ നിര്‍മിതമായ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും, വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും.

പൂരുരുട്ടാതി: യാത്രയില്‍ ധനനേട്ടം, ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കും,യാത്രയില്‍ ഗുണാനുഭങ്ങള്‍, മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം, കുടുബാഗംങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും.

ഉത്രട്ടാതി: അപ്രതീക്ഷിതമായ പല നേട്ടങ്ങള്‍ ഉണ്ടാകും, ഉത്തരവാദിത്വത്തിങ്ങൾ അന്യരെ ഏല്‍പ്പിക്കുന്നത്‌ നന്നല്ല, ആഗ്രഹങ്ങള്‍ സഫലമാകും, കീര്‍ത്തി ലഭിക്കും, വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം.

രേവതി: ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തില്‍ വന്നുചേരും, സ്‌ത്രീകള്‍ മൂലം ഗുണാനുഭവങ്ങൾ, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താന്‍ സാധിക്കും.

TAGS: YOURSTOMORROW, LATEST, ASTRO, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.